രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC)
എസ്.എസ്.എഫിന്റെ പ്രവാസി ഘടകമായി പ്രവര്‍ത്തിച്ചുവരുന്നു. സംഘടനയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു കൂട്ടം നിഷ്‌കളങ്ക പ്രവര്‍ത്തകര്‍ പ്രവാസി ഘടകത്തിലൂടെ ആനന്ദം കണ്ടത്തുന്നു.
വിരഹത്തിന്റെ ചൂടേറ്റ് മനസ്സ് കരിഞ്ഞുണങ്ങുമ്പോഴും പലപ്പോഴും ഭാവിക്കുറിച്ചുളള സ്വപ്‌നങ്ങളില്‍ പച്ചപ്പ് കണ്ടത്തി മണലാരുണ്യത്തിലെ നാളുകള്‍ എണ്ണി തീര്‍ക്കുകയാണ് പ്രവാസി. സാഹചര്യങ്ങളുടെ ഈ വേലിയേറ്റത്തില്‍ സംഘടനയുമായി ആത്മ ബന്ധം പുര്‍ത്തി പോന്ന എസ്.എസ് .എഫ് കാരനായ സുഹൃത്തിന് സംഘടന എന്നും ഉണര്‍വും ഉന്‍മേഷവും നല്‍കിവരുന്നു RSC യുടെ പ്രവര്‍ത്തനം പ്രവാസിക്ക് മധുരമാകുന്നത് അങ്ങനെയാണ്.
സഊദി അറേബ്യ, കുവൈത്ത് ,ഖത്തര്‍ ,യു എ ഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഞടഇ ക്ക് കമ്മിറ്റികളുണ്ട് യൂനിറ്റ്, സോണല്‍ , നേഷണല്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥാപിത സംവിധാനം നിലവിലുണ്ട്. പ്രസ്‌തുത രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് ഗള്‍ഫ് ചാപ്‌റ്റര്‍ എന്ന ഘടകം പ്രവര്‍ത്തന സജ്ജമാണ്.
പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ വിശേഷിച്ചും ക്രിയാത്മകമായി ഇടപെടുന്നതില്‍ ഞടഇ പ്രതിജ്ഞാബദ്ധമാണ് . കൂടാതെ മലയാളികള്‍ക്കിടയില്‍ മത,സാംസ്‌കാരിക,സാഹിത്യ മേഖലകളില്‍ ഞടഇ പ്രവര്‍ത്തിക്കുന്നുണ്ട് .റിലീഫ്, സ്‌കോളര്‍ഷിപ്പ്, കാരുണ്യ സേവന മേഖലകളില്‍ സംഘടനയുടെ പ്രവര്‍ത്തനം അത്യധികം ശ്ലാഘനീയമാണ്.
സംഘടനയുടെ സംഘടിപ്പിക്കുന്ന സ്ഥിര സംവിധാനമുളള വൈജ്ഞാനിക, ആത്മീയ സദസ്സുകള്‍ പ്രവാസികളുടെ ആശയും ആശ്രയവുമാണ് .വിവിധ ഗള്‍ഫ് ഘടകങ്ങളുടെ ഏകീകരണം കൂടി സാധ്യമായതോടെ ഞടഇ പ്രവര്‍ത്തന വീഥിയില്‍ ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തി കഴിഞ്ഞു.
പ്രവാസികള്‍ക്കിടയില്‍ പ്രബോധനത്തിന്റെ സാധ്യത വളരെ വര്‍ധിച്ചു വരികയാണ് . ആര്‍ത്തിയും ആഢംബരവും തീര്‍ക്കുന്ന പുതിയ പ്രവണതകള്‍ പ്രവാസികളെ കരയില്ലാത്ത കയത്തില്‍ വീഴ്‌ത്തുകയാണ്. ഇതിനിടെ ജീവിതം മറക്കുബോള്‍ കുടുബവും കൂടി ഈ ദുരിതം തിന്നേണ്ടിവരുന്നു. ഇവിടെ പ്രബോധനത്തിന്റെ സാധ്യത ആഴത്തില്‍ തൊട്ടറിഞ്ഞ RSC കരുതലോടയുളള ചുവടുവെപ്പകള നടത്തി വരികയാണ്.
ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും (നബി വചനം)-ധര്‍മ പക്ഷത്ത് സംഗം ചേരുക
ജീവിതത്തിന്‍റെ വസന്തമാണ് നാം പ്രവാസത്തിന്‍റെ ഊഷരഭൂമിയില്‍ ഉരുക്കിക്കളയുന്നത്. കാട്ടരുവികളും നീര്‍ച്ചാലുകളും മലമേടുകളും കായലോരങ്ങളും കടല്‍ത്തീരങ്ങളും ചേര്‍ന്ന് അതിമനോഹരദൃശ്യം തീര്‍ക്കുന്ന കേരളത്തിന്‍റെ വശ്യമായ പ്രക്ര്‍തിയെയും ഉറ്റവരുടെയും ഉടയവരുടെയും സാമീപ്യത്തെയും ത്യജിച്ചുകൊണ്ട് ചുട്ടുപൊള്ളുന്ന സൂര്യന്‍റെയും എല്ലുതുളച്ചുകയറുന്ന ശൈത്യത്തിന്‍റെയും നാടുകളിലേക്ക് മലയാളി പ്രവാസിയായി എത്തുന്നത് തന്‍റെയും കുടുംബത്തിന്‍റെയും നല്ല നാളെയെ സ്വപ്നം കണ്ടാണ്. എന്നാല്‍ പ്രവാസത്തിന്‍റെ കണക്കു പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കാന്‍ നഷ്ടത്തിന്‍റെ കണക്കുകള്‍ മാത്രം ബാക്കി. നാട്ടില്‍ നിന്ന്‍ ശീലിച്ചതും മാറോടണച്ചു ചേര്‍ത്തതുമായ മൂല്യങ്ങള്‍ പലതും പ്രവാസത്തിന്‍റെ പളപളപ്പില്‍ പലര്‍ക്കും കൈമോശം വന്നു പോകുന്നു. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന അത്യുദാത്തവും മഹനീയവുമായ ധാര്‍മിക മൂല്യങ്ങളോട് വിടപറഞ്ഞ് തന്തോന്നികളായും തെമ്മാടികളായും ജീവിക്കാന്‍ പ്രവാസികളില്‍ ചിലര്‍ക്കെങ്കിലും ആവേശം നല്‍കുന്നത് തങ്ങളുടെ കൈകളിലേക്ക് വന്നു ചേരുന്ന വിയര്‍പ്പിന്‍റെ-രക്തത്തിന്‍റെ-ഗന്ധമുള്ള ദീനാറുകളാണ്. മറ്റു ചിലരാകട്ടെ പ്രവാസം നല്‍കുന്ന സ്വകാര്യത ദുരുപയോഗം ചെയ്ത് ജീവിതത്തിന്‍റെ കെട്ടുപൊട്ടിക്കുന്നവരാണ്. തന്‍റെ തന്നെ ഭാവിയെയും ആകാശത്തോളമെത്തുന്ന പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്നവരുടെ ജീവിതങ്ങളെയും തല്ലിത്തകര്‍ത്തു കൊണ്ടാണ് പല ചെറുപ്പക്കാരും പ്രവാസം തള്ളിനീക്കുന്നത്.
ഈയൊരു രംഗത്താണ് ധര്‍മ വിപ്ലവത്തിന്‍റെ പുത്തന്‍ അദ്ധ്യായങ്ങള്‍ രചിച്ചുകൊണ്ട് ആര്‍ എസ് സി കടന്നു വരുന്നത്. ഗള്‍ഫിന്‍റെ ഊഷര ഭൂവിലും ആദര്‍ശത്തിന്‍റെയും വിശ്വാസ ധാര്‍മിക മൂല്യങ്ങളുടെയും പച്ചതുരുത്തുകള്‍ തീര്‍ക്കാന്‍ നമുക്ക് കൈകോര്‍ക്കാം. ഗള്‍ഫിലേക്ക് പറിച്ചു നടപ്പെട്ട മലയാളി യുവത്വത്തിന്‍റെ കൂട്ടായ്മയായ രിസാല സ്റ്റഡി സര്‍ക്ക്ള്‍ (ആര്‍ എസ് സി) ന്‍റെ പ്രവര്‍ത്തന വലയത്തിലേക്ക് താങ്കളും കടന്നു വരിക. പരമ്പരാഗത ഇസ്‌ലാമിന്‍റെ ജീവസ്സുറ്റ മുഖം സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കാനും ധാര്‍മിക മൂല്യങ്ങളുടെ പുന:സ്ഥാപനത്തിനുമായുള്ള ഈ കൂട്ടായ്മയിലേക്ക് താങ്കളെയും സുഹുര്‍ത്തുക്കളെയും ക്ഷണിക്കുന്നു.