20/09/2011

‘ആര്‍ എസ് സി ചര്‍ച്ചാ സമ്മേളനം’ വിജയിപ്പിക്കും

ഫര്‍വാനിയ: ‘മുസ്‌ലിം പിന്നാക്കാവസ്ഥയും അതിന്റെ രാഷ്ട്രീയവും’ എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി സംഘടിപ്പിക്കുന്ന ചര്‍ച്ചാ സമ്മേളനം വന്‍ വിജയ മാക്കാന്‍ ഇവിടെ ചേര്‍ന്ന ആര്‍ എസ് സി ഫര്‍വാനിയ യൂണിറ്റ് പ്രചരണ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പരിപാടിയുടെ പ്രചരണത്തിനായി നോട്ടീസ് വിതരണം, പൊതു ജനസമ്പര്‍ക്കം, എസ് എം സ്, ഇ മെയില്‍ പ്രചരണം തുടങ്ങിയവ സംഘടിപ്പിക്കും. ഇതു സബന്ധമയി ചേര്‍ന്ന യോഗത്തില്‍ ആര്‍ എസ് സി ഫര്‍വാനിയ യൂണിറ്റ് ചെയര്‍മാന്‍ ജാഫര്‍ വാണിമേല്‍ ആദ്ധ്യക്ഷം വഹിച്ചു. ആര്‍ എസ് സി നാഷനല്‍ ജോയിന്റ് കണ്‍വീനര്‍ മിസ്അബ് വില്ല്യാപ്പള്ളി വിഷയമവതരിപ്പിച്ചു.സോണല്‍ ചെയര്‍മാന്‍ റഹ്മത്തുല്ല മുസ്‌ലിയാര്‍ ആക്കോട്, കണ്‍വീനര്‍ സലിം കൊച്ചനൂര്‍ ഷുഐബ് മുട്ടം, സ്വാലിഹ്, ബഷീര്‍ അണ്ടിക്കോട്, അബ്ദുല്‍ റസാഖ്, ഹബീബ് കാക്കൂര്‍, യൂസുഫ് സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് ഓമാനൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

No comments:

Post a Comment

Note: only a member of this blog may post a comment.