ആര്‍.എസ്.സി കുവൈത്ത് സാഹിത്യോത്സവിന് തുടക്കമായി
കുവൈത്ത് സിറ്റി: വിദ്യാര്‍ഥി
യുവജനങ്ങളിലെ സര്‍ഗസിദ്ധികള്‍ കണ്ടെത്തുകയും ആവശ്യമായ പ്രോത്സാഹനങ്ങളും പരിശീലനങ്ങളും നല്കി വളര്‍ത്തിക്കൊണ്ട് വരികയും സാമൂഹ്യോപകാരപ്രദമായ വഴികളില്‍ പ്രയോഗിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആര്‍.എസ്.സി കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി. 1993 ല്‍ എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ആരംഭിച്ച സാഹിത്യോത്സവ് ആര്‍.എസ്.സിയുടെ ആഭിമുഖ്യത്തില്‍ പ്രവാസ ലോകത്തും കലാ സാഹിത്യ രംഗത്തെ ശ്രദ്ധേയമായ ഇടപെടലായി അടയാളപ്പെടുത്തിയിട്ടുണ്ട്.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ നാല്പത് ഇനങ്ങളിലാണ് മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്നത്. ആദ്യ ഘട്ടമായ യൂണിറ്റ് തല മത്സരങ്ങള്‍ ഒക്ടോബര്‍ 28 നകം പൂര്‍ത്തിയാകും. തുടര്‍ന്ന് നവംബര്‍ 11ന് അഞ്ച് സോണുകളിലും ഒരേ ദിവസമാണ് രണ്ടാം ഘട്ട മത്സരങ്ങള്‍ നടക്കുക. നവംബര്‍ 18 നാണ് ദേശീയതല മത്സരം നടക്കുക. തുടര്‍ന്ന് ചില ഇനങ്ങളില്‍ ഗള്‍ഫ് തല മത്സരങ്ങളും ഈ വര്‍ഷം മുതല്‍ സംഘടിപ്പിക്കുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഒക്ടോബര്‍ 9 നകം പൂര്‍ത്തിയാക്കണമെന്ന് ആര്‍.എസ്.സി കള്‍ചറല്‍ കണ്‍വീനര്‍ ഹാരിസ് ചപ്പാരപ്പടവ് അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 97331541, 99118976 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
No comments:
Post a Comment
Note: only a member of this blog may post a comment.