19/11/2011

ആര്‍ എസ് സി കുവൈത്ത് സാഹിത്യോത്സവ്; കലാകിരീടം ഫര്‍വാനിയ സോണിന്


സാല്‍മിയ (കുവൈത്ത്): രിസാല സ്റ്റഡി സര്‍ക്ള്‍ കുവൈത്ത് കള്‍ചറല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സാഹിത്യോത്സവിന് സാല്‍മിയ പ്രൈവറ്റ് എജ്യുക്കെയ്ഷന്‍ ഡയരക്ടറേറ്റില്‍ പ്രൗഡസമാപനം. പ്രധാന വേധിയില്‍ സീനിയര്‍ വിഭാഗത്തിന്റെ ഖിറാഅത്ത് മത്സരത്തോടെ ആരംഭിച്ച പരിപാടികള്‍ ഇടമുറിയാതെ നാല് വേദികളിലും സര്‍ഗവസന്തം തീര്‍ത്തു. ജനറല്‍ വിഭാഗം ക്വിസ് മത്സരത്തോടെയാണ് മത്സരങ്ങള്‍ക്ക് സമാപ്തിയായത്.
കലയും സാഹിത്യവും പെയ്തിറങ്ങിയ ആവേശകരമായ മത്സരത്തില്‍ ഫര്‍വാനിയ സോണ്‍ ഒന്നാം സ്ഥാനവും തൊട്ടു പിന്നില്‍ ഫഹാഹില്‍ സോണ്‍ രണ്ടാം സ്ഥാനവും ജലീബ് സോണ്‍ മൂന്നാം സ്ഥാനവും നേടി. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ബഷീര്‍ ഫൈസി വെണ്ണക്കോട് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. സെപ്തംബറില്‍ യൂണിറ്റുകളില്‍ തുടക്കം കുറിച്ച ഈ വര്‍ഷത്തെ സാഹിത്യോത്സവ് പരിപാടികള്‍ക്ക് ഇതോടെ പരിസമാപ്തിയായി.
ഐസി എഫ് കുവൈത്ത് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വടകര ആധ്യക്ഷം വഹിച്ചു. അലവി സഖാഫി കുളത്തൂര്‍, ബഷീര്‍ ഫൈസി ആശംസകള്‍ നേര്‍ന്നു. കലാ സാഹിത്യ മത്സരങ്ങള്‍ കേവലം മത്സരത്തിന് വേണ്ടിയുള്ള മത്സരമായി കാണാതെ തന്റെ കഴിവുകള്‍ സാമൂഹികോപകാരപ്രദമായ വഴികളില്‍ വിനിയോഗിക്കാന്‍ പ്രതിഭകള്‍ തയ്യാറാകണമെന്ന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് അലവി സഖാഫി പറഞ്ഞു. അഹ്മദ് സഖാഫി കാവനൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി, സയ്യിദ് സൈതലവി സഖാഫി, അഹ്മദ് കെ മാണിയൂര്‍, അഡ്വ. തന്‍വീര്‍, കോയ സഖാഫി, റഫീഖ് സഖാഫി, മമ്മു മുസ്‌ല്യാര്‍ സംബന്ധിച്ചു. അബ്ദുല്‍ ലത്തീഫ് സഖാഫി, ഹാരിസ് വി യു, എഞ്ചിനീയര്‍ അബൂ മുഹമ്മദ്, സമീര്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും മിസ്അബ് വില്ല്യപ്പള്ളി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Note: only a member of this blog may post a comment.