
ഫര്‍വാനിയ: ആര്‍ എസ് സി ഫര്‍വാനിയ സോണല്‍ സാഹിത്യോത്സവിന് പ്രൗഡഗംഭീര സമാപനം.ഐ സി എഫ് ഓഡിറ്റോറിയത്തില്‍ 42 ഇനങ്ങളില്‍ 100 ഓളം പ്രതിഭകള്‍ 4 വിഭാഗങ്ങളിലായി മത്സരിച്ചു. മനുഷ്യന്‍ സാമൂഹിക ജീവിയാവണം. അവന്റെ കലാപരമായ കഴിവുകളടക്കം എല്ലാം സമൂഹ നന്മക്ക് വേണ്ടിയാണ് വിനിയോഗിക്കേതെന്നാണ് ഖുര്‍ആനിന്റെ അദ്ധ്യാപനം .സാഹിത്യോത്സവ് ഉല്‍ഘാടനം ചെയ്തു കൊണ്ട് ജി സി സി കണ്‍വീനര്‍ അബ്ദുല്ല വടകര പറഞ്ഞു. മത്സ്‌രിച്ച 4 ഇനങ്ങളിലും എ ഗ്രേടോടെ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഖസ്‌നി ഫാറൂഖ് കലാപ്രതിഭാപട്ടവും 113 പോയന്റോടെ ദാറുല്‍ ഖുറാന്‍ യൂണിറ്റ് ഒന്നാം സ്ഥാനവും. യഥാക്രമം 2,3,4 സ്ഥാനങ്ങള്‍ ഖൈത്താന്‍, ഫര്‍വാനിയ, സ്വബ്ഹാന്‍ യൂണിറ്റുകളും കരസ്തമാക്കി. അബ്ദുറഹ്മാന്‍ കുറ്റിപ്പുറം, മിസ് അബ് വില്ല്യാപ്പള്ളി, ബഷിര്‍ അിക്കോട് എന്നിവര്‍ മത്‌സരം നിയന്ത്രിച്ചു. ബഷീര്‍ ഫൈസി വെണ്ണക്കോട്, റഫീഖ് സഖാഫി മനന്തവാടി സമ്മാന വിതരണം നടത്തി. കള്‍ച്ചറല്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഹാരിസ് വി യു, നഷണല്‍ കണ്‍വീനര്‍ മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, മത്സരം വിലയിരുത്തി. ഒന്നും രണ്ടും സ്ഥാനം നേടിയ മത്‌സരാര്‍ത്ഥികള്‍ സാല്‍മിയ പ്രൈവറ്റ് എജുക്കേഷന്‍ ഡയറക്ടറേറ്റില്‍ നടക്കുന്ന കുവൈത്ത് നാഷനല്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും. റഹ്മത്തുള്ള ആക്കോട് ആദ്ധ്യക്ഷം വഹിച്ചു. സലീം മാസ്റ്റര്‍ കൊച്ചനൂര്‍ സ്വാഗതവും ഹബീബ് കാക്കൂര്‍ നന്ദിയും പറഞ്ഞു.
![]() |

No comments:
Post a Comment
Note: only a member of this blog may post a comment.