03/12/2011

ആര്‍ എസ് സി കുവൈത്ത് ഹാപ്പി ഹോം സ്വാഗതസംഘം രൂപീകരിച്ചു



കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റി 'വീട് സ്വപ്ന സാക്ഷാത്കാരത്തിന് ഒരു സൂത്രവാക്യം' എന്ന ശീര്‍ഷകത്തില്‍ ഹാപ്പി ഹോം ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 6 ന് അബ്ബാസിയയിലാണ് പരിപാടി. ഏതൊരു വ്യക്തിയുടെയും സ്വപ്നമായ വീട് നിര്‍മാണ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിക്ക് കേരളത്തിലെയും കുവൈത്തിലെയും പ്രമുഖ പണ്ഡിതരും എഞ്ചിനീയര്‍മാരും നേതൃത്വം നല്‍കും. പരിപാടിയുടെ വിജയത്തിനായി അബ്ദുല്‍ ഹകീം ദാരിമി ചെയര്‍മാനും അബ്ദുല്ല വടകര ജനറല്‍ കണ്‍വീനറും, റഫീഖ് കൊച്ചനൂര്‍ ഫൈനാന്‍സ് കണ്‍വീനറുമായി മുന്നൂറ്റിപ്പതിമൂന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു.
അഹ്മദ് കെ മാണിയൂര്‍, അബ്ദുല്‍ ശുകൂര്‍ കൈപുറം, സി ടി അബ്ദുല്‍ ലതീഫ് (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ. തന്‍വീര്‍, എഞ്ചിനീയര്‍ അബൂ മുഹമ്മദ്, ഹബീബ് കോയ (കണ്‍വീനര്‍മാര്‍), അബ്ദുല്ല വടകര, സി ടി അബ്ദുല്‍ ലതീഫ്, അബൂ മുഹമ്മദ്, റഫീഖ് കൊച്ചനൂര്‍, അബ്ദുല്‍ റഹ്മാന്‍ കുറ്റിപ്പുറം, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, കുട്ടി നടുവട്ടം, ഹബീബ് കോയ, അബ്ദുല്‍ റസാഖ് സഖാഫി, ഹനീഫ് വെള്ളച്ചാലില്‍ (പ്രോഗ്രാം ആന്‍ഡ് സുവനീര്‍), അബൂ മുഹമ്മദ്, ഹാരിസ് വി യു, മിസ്അബ് വില്ല്യാപ്പള്ളി, സാദിഖ് കൊയിലാണ്ടി, സമീര്‍ പാക്കണ, ബഷീര്‍ അണ്ടിക്കോട്, നജീബ് മാസ്റ്റര്‍, റാഷിദ് ചെറുശ്ശോല, റഫീഖ് മുസ്‌ല്യാര്‍, നിസാമുദീന്‍ തയ്യാല, ഹബീബ് കാക്കൂര്‍, ഫൈസല്‍ മംഗഫ്, നാസര്‍ ബേക്കല്‍ (പ്രചരണ സമിതി), റഫീഖ് കൊച്ചനൂര്‍, ശുഐബ് മുട്ടം, മൂസ കാന്തപുരം, നസീര്‍ വയനാട്, ഗഫൂര്‍ എടത്തുരത്തി, യൂസുഫ് വാണിയന്നൂര്‍, ജബ്ബാര്‍ മൗലവി, ഉവൈസ് ജഹ്‌റ, നാസര്‍ ദീവാനി (ഫൈനാന്‍സ്), അബ്ദുല്‍ റഹ്മാന്‍ കുറ്റിപ്പുറം, ഫസല്‍ തെന്നല, സമീര്‍ മുസ്‌ല്യാര്‍ (വളണ്ടിയേര്‍സ്), സകീര്‍ ഹുസൈന്‍, ഷംനാദ്, സഫ്‌വാന്‍, സുബൈര്‍ മംഗഫ്, റാഷിദ് ചെറുശ്ശോല, ഫൈസല്‍ തശൂര്‍, ത്വല്‍ഹത് ഖൈതാന്‍, സയ്യിദ് സാദിഖ് മംഗഫ്, ഫാറൂഖ് ഖൈതാന്‍ (എഞ്ചീനീയറിംഗ് ടീം) എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുല്ല വടകരയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹകീം ധാരിമി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് അശ്‌റഫ് അഷ്‌റഫി, റഫീഖ് സഖാഫി കുണ്ടാല ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും, സാദിഖ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Note: only a member of this blog may post a comment.