07/01/2012

ആര്‍ എസ്‌ സി കുവൈത്ത് ഹാപ്പി ഹോം ശില്‍പശാല സമാപിച്ചു



Abdul Hakeem Darimi (ICF President Kuwait)
കുവൈത്ത്: പ്രവാസിയുടെ ഏറ്റവും വലിയ സ്വപ്‌നമായ വീട് നിര്‍മ്മിക്കുമ്പോള്‍ അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിലേക്ക് വെളിച്ചം വീശി രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റി സാല്‍മിയ പ്രൈവറ്റ് എജ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ സംഘടിപ്പിച്ച 'ഹാപ്പി ഹോം' ഗൃഹ നിര്‍മാണ ശില്‍പശാല സമാപിച്ചു. യാതൊരു ആസൂത്രണവുമില്ലാതെയാണ് മിക്ക പ്രവാസികളും വീട് നിര്‍മിക്കുന്നത്. മറ്റുള്ള വീടുകളെ അതേപോലെ പകര്‍ത്തുന്നതിന് പകരം വീട്ടിലെ സ്ഥിരതാമസക്കാരായ കുടംബിനിയുമായും കുട്ടികളുമായും കൂടിയാലോചിച്ചാവണം വീട് ആസൂത്രണം ചെയ്യേണ്ടത്. തന്റെ പരിസരത്തെ ഏറ്റവും വലിയ സൗധമായി തന്റെ വീട് മാറണമെന്ന ചിന്തയാണ് മിക്ക പ്രവാസികളെയും നയിക്കുന്നത്. ഇത് നല്ല പ്രവണതയല്ലെന്ന് മാത്രമല്ലവീടുണ്ടാക്കന്നതോടെ ഒരു പുരഷായുസ്സിന്റെ അധ്വാനഫലം മുഴുവന്‍ ചോര്‍ത്തിക്കളയുകയും സമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ശില്‍പശാലയില്‍ വിഷയമവതരിപ്പിച്ച് കൊണ്ട് ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന ബില്‍ഡിംഗ് റൂള്‍ കമ്മറ്റി ചെയര്‍മാനുമായ എഞ്ചിനീയര്‍ കെ സലീം അഭിപ്രായപ്പെട്ടു.
ആവശ്യമുള്ളതിലും വലിയ മാളികകള്‍ പണിത് ഉപയോഗശൂന്യമാക്കിയിടുന്ന വീടുകള്‍ പിശാചുക്കളുടെ സങ്കേതമായി മാറും. വാസ്തു ശാസ്ത്രത്തിന്റെയും മറ്റും പേരില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും ജനം തിരിച്ചറിയണം. ഏത് കാര്യവും പോലെ സജ്ജനങ്ങളുടെ കാര്‍മികത്വത്തിലായിരിക്കണം വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കേണ്ടത്.ശരിയായ രീതിയില്‍ വായുവും വെളിച്ചവുംലഭിക്കത്തക്ക രീതിയില്‍ പ്രകൃതി സൗഹൃദ ഭവനങ്ങളായിരിക്കണം നാം സംവിധാനിക്കേണ്ടത്. വീടിന്റെ ചുറ്റുഭാഗവും കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പകരം മണ്ണുംമരവുമായി ഇഴുകിച്ചേര്‍ന്ന സൗന്ദര്യ സങ്കല്‍പങ്ങളിലേക്ക് നാം മാറേണ്ടതുണ്ട്. യുവ പണ്ഡിതനും ഭവന ശാസ്ത്ര ഗവേഷകനുമായ അബ്ദുല്‍ റശീദ് സഖാഫി ഏലംകളം അഭിപ്രായപ്പെട്ടു. 


Engineer K Saleem (President LENSFED Kerala)



'മാനവികതയെ ഉണര്‍ത്തുന്നു' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്രയുടെ ഭാഗമായി ആര്‍ എസ് സി കുവൈത്ത് കമ്മറ്റി സംഘടിപ്പിച്ച ഹാപ്പി ഹോം ശില്‍പശാല സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ശില്‍പശാലയോടനുബന്ധിച്ച് ആര്‍ എസ് സി പുറത്തിറക്കിയ സോവനീര്‍ പ്രകാശനം യു എ ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് പാന്‍സിലി വര്‍ക്കിക്ക് നല്‍കി സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി നിര്‍വഹിച്ചു. ഐ സി എഫ് കുവൈത്ത്് ജന. സെക്രട്ടറി ശുകൂര്‍ കൈപ്പുറം, ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ കണ്‍വീനര്‍ അബ്ദുല്ല വടകര, ആര്‍ എസ് സി കുവൈത്ത് നാഷണല്‍ കണ്‍വീനര്‍ മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സംസാരിച്ചു. അബ്ദുല്‍ ലത്തീഫ് സി ടി, അബൂ മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, സമീര്‍ മുസ്‌ല്യാര്‍, ഹാരിസ് വി. യു, സാദിഖ് കൊയിലാണ്ടി, മിസ്അബ് വില്ല്യാപ്പള്ളി, റഫീഖ് കൊച്ചനൂര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
 
Abdul Rasheed Saqafi Elamkulam

No comments:

Post a Comment

Note: only a member of this blog may post a comment.