പ്രവാസജീവിതം മതിയാക്കി സ്വദേശത്തേക്ക് പോവുന്ന ഐ സി എഫ് കുവൈത്ത് മുന്‍ നാഷണല്‍ കമ്മറ്റി അംഗം ഹൈദര്‍ ഹാജിക്ക് ഐ സി എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി ഉപഹാരം നല്‍കുന്നു |
അബൂഹലീഫ: ഏറെ കാലത്തെ പ്രവാസജീവിതം മതിയാക്കി സ്വദേശത്തേക്ക് പോവുന്ന ഐ സി എഫ് കുവൈത്ത് മുന്‍ നാഷണല്‍ കമ്മറ്റി അംഗം ഹൈദര്‍ ഹാജിക്ക് ഐ സി എഫ് അബൂഹലീഫ യൂനിറ്റ് കമ്മറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി. അബൂ ഹലീഫ സുന്നീ മര്‍കസില്‍ വച്ച് നടന്ന യാത്രയപ്പ് പരിപാടിയില്‍ യൂനിറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി അധ്യക്ഷത വഹിച്ചു. ഐ സി എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് കുവൈത്ത് ജനറല്‍ സെക്രട്ടറി ശുകൂര്‍ കൈപുറം, സെക്രട്ടറി സി ടി അബ്ദുല്‍ ലത്തീഫ്, ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ കണ്‍വീനര്‍ അബ്ദുള്ള വടകര തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഹകീം ദാരിമി ഉപഹാരം നല്‍കി. ശംസുദ്ധീന്‍ സഖാഫി സ്വാഗതം പറഞ്ഞു.
വാര്‍ത്ത അയച്ചത്: നസീര്‍ അലി
No comments:
Post a Comment
Note: only a member of this blog may post a comment.