കുവൈത്ത്: ''ധാര്‍മിക കുടുംബം; ധാര്‍മിക സമൂഹം'' എന്ന മുദ്രാവാക്യവുമായി ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗഷേന്‍(ഐ.സി.എഫ്) കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ ഫാമിലി കാമ്പയിന്‍ പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് ബഷീര്‍ സഅദി നുച്ച്യാട് ഉദ്ഘാടനം ചെയ്തു. ധാര്‍മികതയിലധിഷ്ഠിതമായ കുടുംബങ്ങളിലൂടെ മാത്രമാണ് ധാര്‍മിക സമൂഹവും രാജ്യത്ത് സമാധാനവും ഉാവൂ എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു. സഹിഷ്ണുതയില്ലായ്മയും അത്യാര്‍ത്തിയും കുടുംബ ജീവിതത്തിന്റെ അകത്തളങ്ങളില്‍ പോലും അസമാധാനം വിതക്കുന്ന ഇക്കാലത്ത്, തന്നേക്കാള്‍ താഴേക്കിടയിലുള്ളവരിലേക്ക് നോക്കി തന്നെ താരതമ്യം ചെയ്യണമെന്നും, തന്റെ അയല്‍വാസി പട്ടിണി കിടക്കുന്നത് അറിയാത്തവന്‍ നമ്മില്‍ പെട്ടവനല്ല എന്നും പ്രഖ്യാപിച്ച പ്രവാചകാധ്യാപനങ്ങളാണ് നമ്മെ നയിക്കേത്. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം വിട്ടുവീഴ്ച ചെയ്തുംമതചിട്ടകള്‍ അനുസരിച്ചും ജീവിക്കുമ്പോഴാണ് തങ്ങളുടെ കുട്ടികളും അതുവഴി സമൂഹവുമെല്ലാം സമാധാനത്തിലും സന്തോഷത്തിലുമാവുക. ധാര്‍മിക സമൂഹത്തിന്റെ അടിത്തറ ധാര്‍മിക കുടുംബമാണ്, സഅദി പറഞ്ഞു. ഐ.സി.എഫ്. കേന്ദ്ര പ്രസിഡ് അബ്ദുല്‍ഹകീം ദാരിമി അധ്യക്ഷത വഹിച്ച സമ്മേളനം അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി ചെയര്‍മാന്‍ അബ്ദുല്ല വടകര ആശംസകള്‍ അര്‍പ്പിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, സയ്യിദ് ഹബീബ് അല്‍ ബുഖാരി, അഹ്മദ് സഖാഫി കാവനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ, സി.ടി.എ. ലത്തീഫ് സ്വാഗതവും പി.കെ. ശുകൂര്‍ നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി ഇസ്‌ലാമിക കുടുംബം, ഇസ്‌ലാമിക് പാരന്റിംഗ്, ആരോഗ്യ സെമിനാര്‍, ആദര്‍ശ സമ്മേളനം, വിജ്ഞാന പരീക്ഷ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്
No comments:
Post a Comment
Note: only a member of this blog may post a comment.