കുവൈത്ത് സിറ്റി: മുപ്പത്തിയഞ്ചു ലക്ഷം മനുഷ്യജീവനും, അറുപതുലക്ഷം പേരുടെ കുടിവെള്ളവും, 2.3 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലവും എല്ലാം പരിഗണിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കണം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാറുകള്‍ കൈക്കൊള്ളേണ്ടതെന്ന് ഫര്‍വാനിയ സോണ്‍ ആര്‍ എസ് സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചകള്‍ക്കും, പഠന റിപ്പോര്‍ട്ടുകള്‍ക്കും, കോടതി വിധികള്‍ക്കുമായി ഇനിയും കാത്തിരിക്കാനാവില്ലെന്നും സര്‍ക്കാറും, സുപ്രീം കോടതിയും ഉടന്‍ തന്നെ ക്രിയാത്മകമായ നടപടി സ്വീകരിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. ഐ സി എഫ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്വാലിഹ് അധ്യക്ഷത വഹിച്ചു. ഹബീബ് കാക്കൂര്‍ പ്രമേയം അവതരിപ്പിച്ചു. സലീം അബൂബക്കര്‍ കൊച്ചന്നൂര്‍ സ്വാഗതവും, അബ്ദുറഹിമാന്‍ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
No comments:
Post a Comment
Note: only a member of this blog may post a comment.