ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ പ്രതിനിധി അഷ്‌റഫ് മന്ന മുഖ്യ പ്രഭാഷണം നടത്തുന്നു. വേദിയില്‍ അഹ്മദ് കെ മാണിയൂര്‍, അബ്ദുല്‍ ഹകീം ദാരിമി, അബ്ദുല്ല വടകര |
കുവൈറ്റ് സിറ്റി: 'ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും (നബി വചനം) ധര്‍മ പക്ഷത്ത് സംഗം ചേരുക എന്ന ശീര്‍ഷകത്തില്‍ രണ്ട് മാസക്കാലമായി നടന്നു വരുന്ന മെമ്പര്‍ഷിപ് പുന:സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച കൊണ്ട് രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈറ്റ് കമ്മിറ്റി പ്രതിനിധി സമ്മേളനം സംഗടിപ്പിച്ചു. ഫര്‍വാനിയ എസ് വൈ എസ് ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ചെയര്‍മാന്‍ അബ്ദുല്ല വടകരയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് ചാപ്റ്റര്‍ പ്രതിനിധി അഷ്‌റഫ് മന്ന മുഖ്യ പ്രഭാഷണം നടത്തി.
ശേഷം നടന്ന കൌണ്‍സില്‍ മീറ്റില്‍ ജനറല്‍ കണ്‍വീനര്‍ ശുഹൈബ് മുട്ടം രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫസല്‍ തെന്നല സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിടെര്‍നിംഗ് ഓഫീസര്‍ അഷ്‌റഫ് മന്ന തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി അബ്ദുല്ല വടകര (ചെയര്‍മാന്‍), മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ (ജന. കണ്‍വീനര്‍), ശുഹൈബ് മുട്ടം (ട്രഷറര്‍), അബ്ദുല്‍ ലത്തീഫ് സഖാഫി, ഫസല്‍ തെന്നല, ഷമീര്‍ മുസ്‌ലിയാര്‍ (വൈസ് ചെയര്‍മാന്മാര്‍), മിസ്‌അബ് വില്ല്യാപ്പള്ളി, ഹാരിസ് ചപ്പാരപ്പടവ്, സാദിഖ് കൊയിലാണ്ടി (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
അബ്ദുല്ല വടകര (ചെയര്‍മാന്‍) മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ (ജന. കണ്‍വീനര്‍) ശുഹൈബ് മുട്ടം (ട്രഷറര്‍) |
അഹമദ് കെ മാണിയൂര്‍, അലവി സഖാഫി തെഞ്ചേരി ആശംസകളര്‍പ്പിച്ചു. ശുകൂര്‍ കൈപുറം, സി ടി അബ്ദുല്‍ ലത്തീഫ് സംബന്ദിച്ചു.
No comments:
Post a Comment
Note: only a member of this blog may post a comment.