26/01/2011

രാജ്യ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗം - ആര്‍ എസ് സി



അബുദ്ല്‍ റഹ്മാന്‍ കുറ്റിപ്പുറം

ഫര്‍വാനിയ:  രാജ്യ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ്. മുന്‍ഗാമികളായ ധീര ദേശാഭിമാനികള്‍ ജാതി മത വര്‍ണ വര്‍ഗ വിദ്വേഷം മറന്ന് രാജ്യത്തിന് വേണ്ടി തോളോട് തോള്‍ ചേര്‍ന്ന് ജീവാര്‍പ്പണം നടത്തിയതിന്‍റെ ഫലമാണ് ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിലൂടെ ദര്‍ശിച്ചത് എന്ന് ആര്‍ എസ് സി ദേശീയ സമിതി അംഗം അബ്ദുല്‍ റഹ്മാന്‍ കുറ്റിപ്പുറം അഭിപ്രായപ്പെട്ടു. ഇന്ന് രാജ്യം തീവ്രവാദികളുടെയും കരങ്ങളില്‍ അമര്‍ന്നിരിക്കുകയാണ്. ഈ ഭീകര തീവ്രവാദികള്‍ക്ക് മതമില്ല. നിക്ഷിപ്ത താല്പര്യത്തിനായി അവര്‍ മതത്തെ കരുവാക്കുകയാണെന്ന തിരിച്ചറിവ് ഓരോ ഇന്ത്യന്‍ പൗരനും ഉണ്ടായിരിക്കണം. മതേതര ജനാധിപത്യം അതി ശക്തമായി നിലകൊള്ളേണ്ട ഒരു സന്ദര്‍ഭത്തിലാണ് അറുപത്തിരണ്ടാം റിപ്പബ്ലിക് ദിനം നാം കൊണ്ടാടുന്നത് - അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 'ദേശീയോദ്ഗ്രഥനത്തിന്' എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി ഫര്‍വാനിയ സോണ്‍ ഫര്‍വാനിയ എസ് വൈ എസ് ഹാളില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ബഷീര്‍ അണ്ടിക്കോട് ആധ്യക്ഷം വഹിച്ചു. ആര്‍ എസ് സി ദേശീയ സമിതി ട്രഷറര്‍ ശുഹൈബ് മുട്ടം ഉദ്ഘാടനം ചെയ്തു. അബ്ദുള്ള വടകര, നിസാര്‍ ചെമ്പുകടവ് ആശംസകള്‍ അര്‍പ്പിച്ചു. സലീം മാസ്റ്റര്‍ കൊച്ചനൂര്‍ സ്വാഗതവും, ശഹബാന്‍ മണ്ണുത്തി നന്ദിയും പറഞ്ഞു.
അബ്ദുല്ല വടകര 

നിസാര്‍ ചെമ്പുകടവ്

സലീം മാസ്റ്റര്‍ കൊച്ചനൂര്‍

ശുഐബ് മുട്ടം

No comments:

Post a Comment

Note: only a member of this blog may post a comment.