കെ ടി ത്വാഹിര്‍ സഖാഫി മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തുന്നു. വേദിയില്‍ അബ്ദുല്ല വടകര, അഹ്മദ് കെ മാണിയൂര്‍ അലവി സഖാഫി തെഞ്ചേരി |
ഫര്‍വാനിയ: പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണെന്ന് എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് ത്വാഹിര്‍ സഖാഫി പ്രസ്താവിച്ചു. തിന്മകള്‍ വര്‍ദിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് നന്മ ഉപദേശിക്കുകയും തിന്മ വിരോടിക്കുകയും ചെയ്യുന്നവരായി ഓരോ പ്രവര്‍ത്തകരും മാറണം. കേരളത്തിലെ പതിനാറു വയസ്സുള്ള കുട്ടികള്‍ പോലും മദ്യത്തിനടിമകളാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇവിടെ ഒരു പ്രബോധകനും ഒളിച്ചോടാന്‍ കഴിയില്ല.
പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിജയിക്കണമെങ്കില്‍ ആത്മീയമായ കരുത്ത് നാം ആര്‍ജിച്ചെടുക്കേണ്ടതുണ്ട്. അതിനു വേണ്ടി പ്രവാചകരും അവിടുത്തെ അനുചരന്മാരും കാണിച്ചു തന്ന മാത്രക നാം ജീവിതത്തില്‍ പകര്‍ത്തണം. അതിനുള്ള നല്ല അവസരമാണ് റബിഉല്‍ അവ്വല്‍ സമാഗതമാകുന്നതിലൂടെ നമുക്ക് ലഭിക്കനിരിക്കുന്നത് - അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ എസ് സി കുവൈറ്റ് ദേശീയ സമിതി സംഘടിപ്പിച്ച കൌണ്‍സിലെഴ്സ് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
No comments:
Post a Comment
Note: only a member of this blog may post a comment.