അബ്ദുല്ല വടകര |
കുവൈത്ത് സിറ്റി: പ്രവാചക സ്നേഹത്തിന്റെയും പ്രകീര്‍തനതിന്റെയും അവാച്യമായ അനുഭൂതി തീര്‍ത്തും, നബി തിടുനബിയുടെ സന്ദേശം ജീവിതത്തില്‍ പകര്തുമെന്നുള്ള പ്രതിജ്ഞ പുതുക്കിയും എസ് വൈ എസ് മൌലിദുന്നബി സംഗമം സമാപിച്ചു. മന്സൂരിയയില്‍ അസ്സയ്യിദ് യൂസുഫ് ഹാശിം അല്‍ രിഫാഇയുടെ ദീവാനിയോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വിശാലമായ ടെന്റില്‍ സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തു. നശാത്ത് ബുര്‍ദ സംഗത്തിന്റെ ബുര്‍ദ ആലാപനത്തോടെ രാവിലെ എട്ടെ മുപ്പതിന് ആരംഭിച്ച സംഗമത്തില്‍ അബ്ദുല്‍ ഹഖീം ദാരിമി ആധ്യക്ഷം വഹിച്ചു. ഹാഫിള് ശിഹാബുദ്ധീന്‍ സഖാഫി ഖിറാഅത് നടത്തി. കെ നിസാര്‍ മൌലവി സംഗമം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുഹമ്മദ് സ്വലിഹ് എടതുരുതിയുടെ നേത്രത്വത്തില്‍ നടന്ന നാത്ത് ശരീഫ് ഏറെ ആസ്വാദ്യകരമായി. അബ്ദുല്‍ വഹാബും സംഗവും കീര്‍ത്തന വേദിക്ക് നേത്രത്വം നല്‍കി.
അസ്സയിദ് യൂസുഫ് ഹാശിം അല്‍ രിഫാഇ ഉദ്ബോധനം നടത്തി. വിശ്വവിഖ്യാത പ്രവാചക മദ്ഹ് കാവ്യമായ ബുര്‍ദയെ ആസ്പദിച്ചു അബ്ദുല്ല വടകര പ്രഭാഷണം നടത്തി. കെ കെ പി അബ്ദുല്‍ റഹീം ബാഖവി ദുആക്ക് നേത്രത്വം നല്‍കി. സയ്യിദ് ഹബീബ് ബുഖാരി പൊന്മുണ്ടം, അഹ്മദ് കെ മാണിയൂര്‍, അലവി സഖാഫി തെഞ്ചേരി, സി കെ നാസര്‍, സി ടി എ ലത്തീഫ്, അബൂ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ശുകൂര്‍ കൈപുരം സ്വാഗതവും തന്‍വീര്‍ ഉമര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Note: only a member of this blog may post a comment.