24/02/2011

ആര്‍ എസ് സി സാല്‍മിയായില്‍ ചരിത്രം രചിക്കും

കുവൈറ്റ്‌ സിറ്റി: "തിരുനബിയുടെ സ്നേഹ പരിസരം" എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ്‌ നാടുകളില്‍ നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി ആര്‍ എസ് സി കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന ഇഷ്ഖെ റസൂല്‍ സംഗമം ഫെബ്രുവരി ഇരുപത്തി അഞ്ച് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് സാല്‍മിയ പ്രിവറ്റ് എട്യുകേശന്‍ സെന്ററില്‍ നടക്കും. 

ആര്‍ എസ് സി ചെയര്‍മാന്‍ അബ്ദുല്ല വടകരയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കുവൈത്ത് പ്രസിഡണ്ട്‌ അബ്ദുല്‍ ഹഖീം ദാരിമി സംഗമം ഉദ്ഘാടനം ചെയ്യും.അനുപമ പ്രകീര്തന കാവ്യമായ ബുര്‍ദ പാരായണത്തിന് പുറമേ, അറബ് വംശജരടക്കമുള്ള വിവിദ ഭാഷക്കാര്‍ അവതരിപ്പിക്കുന്ന വ്യത്യസ്ത ഇനം പ്രവാചക പ്രകീര്‍ത്തനങ്ങളും മദ്ഹ് ഗീതങ്ങളും അരങ്ങേറും. നേരത്തെ മീലാദ് ക്യാമ്പയിന്റെ ഭാഗമായി ആര്‍ എസ് സി നാഷണല്‍ തലത്തില്‍ സംഘടിപ്പിച്ച ടെലി ക്വിസ് വിജയികള്‍ക്കുള്ള സമ്മാനങ്ങളും സംഗമത്തില്‍ വച്ച് വിതരണം ചെയ്യും. 

കുവൈത്തിന്റെ വിവിദ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലികള്‍ക്കുള്ള പ്രത്യേക സൌകര്യവും സംഗമത്തില്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 99774508 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 

No comments:

Post a Comment

Note: only a member of this blog may post a comment.