കുവൈത്ത് സിറ്റി: 'തിരുനബിയുടെ സ്നേഹം പരിസരം' ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ക്യാമ്പയിന്റെ ഭാഗമായി കുവൈത്ത് കമ്മിറ്റി സാല്‍മിയ പ്രൈവറ്റ് എജുകേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇശ്ഖെ റസൂല്‍ സംഗമം സമാപിച്ചു. വൈകീട്ട് അഞ്ചു മണിക്ക് അലവി സഖാഫി തെന്ചെരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമം ആര്‍ എസ് സി ചെയര്‍മാന്‍ അബ്ദുല്ല വടകരയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കുവൈത്ത് വൈസ് പ്രസിഡണ്ട് അഹ്മദ് ക മാണിയൂര്‍ ഉദ്ഘാടനം ചെയ്തു.
തമിഴ്, ഉത്തരേന്ത്യന്‍, പാകിസ്ഥാന്‍, അറബ് നാത് സംഗങ്ങളുടെയും എസ് വൈ എസ് മദ്രസകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെയും മൌലിദ് പാരായണവും, ഗാനാലാപനവും നടന്നു. ആര്‍ എസ് സി സോണല്‍ കമ്മിറ്റികളുടെ നേത്രത്വത്തില്‍ ബുര്‍ദ ആലാപനവും നടക്കുകയുണ്ടായി. സംഗമത്തില്‍ പങ്കെടുത്ത സംഗങ്ങള്‍ക്ക് ആര്‍ എസ് സി ഉപഹാരം നല്‍കി.
സയ്യിദ് ഹുസൈന്‍ അസ്സഖാഫ്, ശൈഖ് ഡോ. അഹ്മദ് റമദാന്‍ (ഖത്തീബ് വസാറതുല്‍ ഔഖാഫ്), അബ്ദുല്‍ ഹകീം ദാരിമി (പ്രസിഡണ്ട് എസ് വൈസ് കുവൈത്ത്), എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുല്‍ ജലീല്‍ സഅദി, അബ്ദുല്‍ ലത്വീഫ് സഖാഫി, സി ടി അബ്ദുല്‍ ലത്വീഫ്, എന്‍ജിനീയര്‍ അബു മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, കുട്ടി നടുവട്ടം, എം പി എം സലിം, ശുഐബ് മുട്ടം, ഫസല്‍ തെന്നല, സമീര്‍ മുസ്‌ല്യാര്‍, നിസാര്‍ ചെമ്പുകടവ്, അബ്ദുല്‍ റസാഖ് സഖാഫി, ശംനാദ് കൊല്ലം, തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ മിസ്‌അബ് വില്യാപ്പള്ളി സ്വാഗതവും ഹാരിസ് വി യു നന്ദിയും പറഞ്ഞു.
No comments:
Post a Comment
Note: only a member of this blog may post a comment.