01/06/2011

സമുദായം ബാധ്യത വിസ്മരിക്കരുത് : വില്ല്യാപ്പള്ളി


കുവൈത്ത്: സമുദായത്തിന്റെ ജീവല്‍ ഘടകമായ വിദ്ധ്യാര്‍ത്ഥികള്‍ക്കം യുവാക്കള്‍ക്കം മത ബോധം നല്‍കി ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച മു അല്ലിംകളുടെ പ്രശ്‌ന പരിഹാര രംഗത്ത് സമുദായം ബാധ്യത വിസ്മരിക്കരുതെന്ന് എസ് ജെ എം ട്രഷറര്‍ വി പി എം വില്ല്യാപ്പള്ളി ഓര്‍മപ്പെടുത്തി.
ഐ സി എഫ് അബ്ബാസിയ യൂണിറ്റ് സംഘടിപ്പിച്ച പഠന ക്ലാസില്‍പ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം. അഹ് മദ് കെ മാണിയൂര്‍ ആദ്ധ്യക്ഷം വഹിച്ചു. അഹ് മദ് സഖാഫി കാവനൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് ബുഖാരി പ്രാര്‍ത്ഥന നടത്തി. ജബ്ബാര്‍ മൗലവി സ്വാഗതം പറഞ്ഞു.ജഹ്‌റയില്‍ സംഘടിപ്പിച്ച സ്വലാത്ത് മജ്‌ലിസിലും ഐ സി എഫ് സംഗമത്തിലും വില്ല്യാപ്പള്ളി പ്രഭാഷണം നടത്തി. അഹ് മദ് കെ മാണിയൂര്‍ ആദ്ധ്യക്ഷം വഹിച്ചു. അഡ്വ: തന്‍ വീര്‍ കൊല്ലം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹകീം ദാരിമി പ്രസംഗിച്ചു. കബീര്‍ സഖാഫി സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Note: only a member of this blog may post a comment.