12/09/2011

"മുസ്‌ലിം പിന്നാക്കാവസ്ഥയും അതിന്റെ രാഷ്ട്രീയവും" ആര്‍എസ്‌സി ചര്‍ച്ചാ സമ്മേളനം 23 ന്

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണങ്ങളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും പരിഹാര മാര്‍ഗങ്ങളെയും കുറിച്ച് പ്രവാസി സമൂഹത്തെ ബോധവല്‍കരിക്കാന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മിറ്റി ചര്‍ച്ചാ സമ്മേളനം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 23 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് സാല്‍മിയ പ്രൈവറ്റ് എജ്യുക്കേഷന്‍ ഡയറക്റ്ററേറ്റ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ എന്‍ എം സാദിഖ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.


സിവില്‍ സര്‍വീസ് അക്കാദമി, പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ്, കരിയര്‍ ഗൈഡന്‍സ് സെന്റര്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയില്‍ എസ്എസ്എഫ് നടത്തിക്കൊണ്ടിരിക്കുന്ന ക്രിയാത്മക ഇടപെടലുകളുടെ പ്രചരണാര്‍ത്ഥം എത്തുന്ന സാദിഖ് സഖാഫി ഒക്ടോബര്‍ ഒന്നിന് ആര്‍എസ്‌സി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ സമ്മിറ്റിലും സോണ്‍ കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും സംബന്ധിക്കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ലത്തീഫ് സഖാഫി ആധ്യക്ഷം വഹിച്ചു. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, ശുഐബ് മുട്ടം, ഫസല്‍ തെന്നല, സമീര്‍ മുസ്‌ല്യാര്‍, കുട്ടി നടുവട്ടം, മിസ്അബ് വില്ല്യാപ്പള്ളി, റാഷിദ് നരിപ്പറ്റ, അബ്ദുല്‍ റഹ്മാന്‍ കുറ്റിപ്പുറം, സമീര്‍ മുസ്‌ല്യാര്‍ പാക്കണ, നിസാര്‍ ചെമ്പ്‌കടവ് സംബന്ധിച്ചു. എഞ്ചിനീയര്‍ അബു മുഹമ്മദ് സ്വാഗതവും, സാദിഖ് കൊല്ലം നന്ദിയും പറഞ്ഞു.

No comments:

Post a Comment

Note: only a member of this blog may post a comment.