അല്‍ ജഹ്റ: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈറ്റ് നാഷണല്‍ കമ്മിറ്റി സെപ്തംബര്‍ 23 ന് സാല്‍മിയ പ്രൈവറ്റ് എജ്യുക്കേഷന്‍ ഡയരക്ടറേറ്റില്‍ വെച്ച് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ എം സാദിഖ് സഖാഫിയുടെ സാനിധ്യത്തില്‍ സംഘടിപ്പിക്കുന്ന "മുസ്ലിം പിന്നാക്കാവസ്ഥയും അതിന്റെ രാഷ്ട്രീയവും" ചര്‍ച്ചാ സമ്മേളനം വന്‍ വിജയമാക്കുവാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാനും ആര്‍ എസ് സി ജഹ്റ സോണ്‍ സ്പെഷല്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ആര്‍ എസ് സി നാഷണല്‍ ജന. കണ്‍വീനര്‍ മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ , വൈസ് ചെയര്‍മാന്‍ സമീര്‍ മുസ്ലിയാര്‍ , മുന്‍ ട്രഷറര്‍ മുഹമ്മദ് എം ഫള്ഫരി, എന്നിവര്‍ പ്രസംഗിച്ചു. എസ് വൈ എസ് നാഷണല്‍ കമ്മറ്റി അംഗം ഇബ്രാഹിം ഹാജി കടുങ്ങല്ലൂര്‍, ഉവൈസ് മഞ്ചേരി, ആര്‍ എസ് സി നാഷണല്‍ ട്രഷറര്‍ ശുഐബ് മുട്ടം, കണ്‍വീനര്‍മാരായ മിസ്‌അബ് വില്ല്യാപ്പള്ളി, സാദിഖ് കൊയിലാണ്ടി, ഉവൈസ് മഞ്ചേരി, എന്നിവര്‍ സംബന്ധിച്ചു. ചെയര്‍മാന്‍ ഷാഫി സഖാഫി തിരൂര്‍ ആധ്യക്ഷത വഹിച്ചു. സത്താര്‍ കണ്ണൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
വാര്‍ത്ത അയച്ചത്: മുഹമ്മദ് എം കരിയന്നൂര്‍
No comments:
Post a Comment
Note: only a member of this blog may post a comment.