കുവൈത്ത് സിറ്റി: പ്രവാസ ജീവിതത്തിന് സര്‍ഗാത്മക സമരത്തിന്റെ വഴിനിര്‍ണയിച്ച പ്രവാസി രിസാലയുടെ പ്രചാരണകാലം ബഹുമുഖപദ്ധതികളോടെ ആചരിക്കുന്നു. 2011 ഏപ്രില്‍ 15നാണ് തുടക്കം. വായിക്കുക; നിവര്‍ന്നു നില്‍ക്കാന്‍ എന്നതാണ് പ്രചരണകാല പ്രമേയം. പ്രവാസി മലയാളികള്‍ക്കിടയില്‍ വേറിട്ട അക്ഷര സംസ്‌കാരം അടയാളപ്പെടുത്തി, പ്രവാസി രിസാല അഭിമാനകരമായ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആഘോഷം കൂടി യാവും ഈ കാലയളവ.് കാമ്പയിന്‍ കാലത്ത് രിസാല വാരികക്കും വരിചേര്‍ക്കും. പ്രവാസി രിസാല എനിക്കും, രിസാല വാരിക നാട്ടിലേക്കുമെന്ന സന്ദേശമാണ് കാമ്പയിന്‍ കാലത്തെ മുദ്രവാക്യം.
2011 മെയ് 31 ന് അവസാനിക്കുന്ന പ്രചാരണ കാലത്തിന്റെ മുന്നൊരുക്കങ്ങള്‍ ഏപ്രില്‍ 1 ന് ആരംഭിച്ചു. ഏപ്രില്‍ 15 നാണ് പ്രചാരണ വിളംബരം. 15 നും 25നും ഇടക്ക് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. പ്രചാരണ കാലയളവില്‍ ജി സി സി രാഷ്ട്ര്ങ്ങളില്‍ പുതിയ കാല്‍ ലക്ഷം വരിക്കാരെ കണ്ടെത്തും. നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 15 നും 30 നുമിടയില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രചാരണ പ്രമേയത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. പ്രമുഖ എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. സോണല്‍ തലങ്ങളില്‍ മെയ് ഒന്നിനും പതിനഞ്ചിനുമിടയില്‍ ഓപ്പണ്‍ ഫോറങ്ങള്‍ നടക്കും. സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഫോറം വേദികളില്‍ സംബന്ധിക്കും.
എസ് എസ് എഫ് സ്ഥാപക ദിനമായ ഏപ്രില്‍ 29 ന് രിസാല ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്റെ രിസാല: എനിക്കും വീട്ടിലും എന്ന് പ്രതിജ്ഞയെടുത്ത് ഓരോ ഘടകങ്ങളിലെയും പ്രവര്‍ത്തകര്‍ സമ്പൂര്‍ണ വരിക്കാരായതിന്റെ പ്രഖ്യാപനം അന്ന് നടക്കും. പ്രചാരണത്തിത്തിന് സമാപനം കുറിച്ചു കൊണ്ട് മെയ് 27 ന് ദേശീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
No comments:
Post a Comment
Note: only a member of this blog may post a comment.