കുവൈത്ത് സിറ്റി: മാധ്യമങ്ങള്‍ തങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിക്കന്ന അംഗീകാരവും കരുത്തും സമൂഹ നന്മക്കും ധാര്‍മിക മൂല്യങ്ങളുടെ സംരക്ഷണത്തിനും ഉപയോഗപ്പെടുത്തണമെന്ന് രിസാല സ്റ്റഡി സര്‍ക്ക്ള്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു.
അബ്ദുല്‍ ഹകീം ദാരിമി |
വായിക്കുക; നിവര്‍ന്ന് നില്‍ക്കാന്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പ്രവാസി രിസാല കാമ്പയിന്റെ ഭാഗമായാണ് മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചത്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളും കഥകളും പടച്ച് വിടുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ജീര്‍ണതകള്‍ക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്ന സമരത്തോടൊപ്പം മാധ്യമ രംഗത്ത് നടക്കുന്ന ജീര്‍ണതകള്‍ വെളിച്ചത്ത് കൊണ്ട് വരാനും മാധ്യമങ്ങള്‍ ആര്‍ജ്ജവം കാണിക്കണം. മനുഷ്യനെ നിവര്‍ന്ന് നില്‍ക്കാന്‍ പ്രാപ്തമാക്കന്ന രചനകളും വായനകളും ഉണ്ടാകണം, ചര്‍ച്ച അവതരിപ്പിച്ച് കൊണ്ട് ആര്‍ എസ് സി ചെയര്‍മാന്‍ അബ്ദുല്ല വടകര പ്രസ്ഥാവിച്ചു.
ആധുനിക മാധ്യമങ്ങള്‍ പക്ഷമുക്തമല്ല, വായനക്കാരായ നാം ജാഗ്രത പാലിക്കുകയാണ് പരിഹാരം, മാധ്യമങ്ങളുടെ രാഷ്ട്രീയം തിരിച്ചറിയുകയും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കരുത്ത് നേടിയെടുക്കേണ്ടതുമുണ്ട്, എന്‍ഡോസള്‍ഫാന്‍ പോലുള്ള സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ കാണാതിരന്നു കൂട, തുടര്‍ന്ന് ചര്‍ച്ചയില്‍ സംസാരിച്ച മാധ്യമ പ്രവര്‍ത്തകന്‍ സത്താര്‍ കുന്നില്‍ അഭിപ്രായപ്പെട്ടു.
വായന ഒരു നിശ്ചിത വൃത്തത്തില്‍ ഒതുക്കുന്നത് അറിവും ലോക വിവരവും പരിമിതപ്പെടുത്തുകയെ ഉള്ളൂ എന്നും മാധ്യമ രംഗത്തും മറ്റെല്ലാ രംഗങ്ങളിലും ഉണ്ടായി കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ വായനക്കാര്‍ കരുത്ത് നേടണമെന്നും അസീസ് തിക്കോടി അഭിപ്രായപ്പെട്ടു. ആഗോള കുത്തകകള്‍ മാധ്യമങ്ങളെ വിലക്കെടുക്കകയും അവരുടെ താന്ര്യങ്ങളെ നമ്മളറിയാതെ നമ്മിലേക്ക് കടത്തി വിടുകയാണെന്നും സമിന്‍ അസ്മിന്‍ പറഞ്ഞു.
നല്ലത് മാത്രം വായിക്കുകയേ മാധ്യമ രംഗത്തെ ജീര്‍ണതകള്‍ക്ക് പരിഹാരമാവുകയുള്ളൂവെന്നും സമൂഹ നിര്‍മാണത്തില്‍ മുഖ്യ പങ്ക് വഹിക്കേണ്ട മാധ്യമങ്ങള്‍ ധാര്‍മിക മൂല്യങ്ങളുടെ കാവല്‍ക്കാരാകണമെന്നും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ് കൊണ്ട് അഹ് മദ് കെ മാണിയൂര്‍ പ്രസ്ഥാവിച്ചു. എന്‍ഡോസള്‍ഫാന്‍ ലോക വ്യാപകമായി നിരോധിച്ച സ്റ്റോക്‌ഹോം കണ്‍വെന്‍ഷന് ആശംസകളര്‍പ്പിച്ച് കൊണ്ട് ആര്‍ എസ് സി മാധ്യമ സെമിനാറില്‍ വച്ച് പ്രമേയം പാസാക്കി. ഐ സി എഫ് സെന്റ്രല്‍ മദ്രസ്സയില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണവും സെമിനാറില്‍ വച്ച് നടക്കകയുണ്ടായി.
എഞ്ചിനീയര്‍ അബൂ മുഹമ്മദ്, സി ടി അബ്ദുല്‍ ലത്തീഫ്, അഡ്വ. തന്‍വീര്‍, സമീര്‍ മുസ്‌ല്യാര്‍, ഫസല്‍ തെന്നല, ശുഐബ് മുട്ടം, സാദിഖ് കൊയിലാണ്ടി, നിസാര്‍ ചെമ്പുകടവ് സംബന്ധിച്ചു. ഐ സി എഫ് കുവൈത്ത് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ലത്തീഫ് സഖാഫി ആധ്യക്ഷം വഹിച്ചു. ആര്‍ എസ് സി കണ്‍വീനര്‍ മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും മിസ്അബ് വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.
അഹ്മദ് കെ മാണിയൂര്‍ |
അബ്ദുള്ള വടകര |
അബ്ദുല്‍ ലത്തീഫ് സഖാഫി |
സത്താര്‍ കുന്നില്‍ |
അസീസ് തിക്കോടി |
മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ |
മിസ്‌അബ് വില്ല്യാപ്പള്ളി |
No comments:
Post a Comment
Note: only a member of this blog may post a comment.