കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്ക്ള്‍ കുവൈത്ത് കമ്മിറ്റി ‘വിസ്ഡം 2011’ ന്റെ ഭാഗമായി ഓഫീസ് ഓട്ടോമേഷന്‍ ആന്റ് പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ വെക്കേഷന്‍ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവശ്യമായ പ്രാഥമികമായ വിവരങ്ങളില്‍ പരിശീലനം നല്‍കുന്നതോടൊപ്പം, ഓഫീസ് ആവശ്യത്തിന് അത്യാവശ്യം വേണ്ട സോഫ്റ്റ്‌വയറുകളായ വേര്‍ഡ്, എക്‌സല്‍, പവര്‍പോയിന്റ്, തുടങ്ങിയവയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലും പരിശീലനം നല്‍കും. ഒപ്പം കരിയര്‍ ഗൈഡന്‍സ്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് തുടങ്ങിയ ഇനങ്ങളും ഈ വര്‍ഷം മുതല്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന പ്രായക്കാര്‍ക്കും വിദ്ധ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കോഴ്‌സ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ.് 66009656, 97139979, 97331541.
No comments:
Post a Comment
Note: only a member of this blog may post a comment.