കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്ക്ള്‍ കുവൈത്ത് കമ്മറ്റി പ്രവാസി രിസാല പ്രചാരണ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനം മെയ് 27 വെള്ളിയാഴ്ച ഫര്‍വാനിയ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടക്കും. കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ആര്‍ എസ് സി യുടെ അഞ്ച് സോണകളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുക്കും. ആര്‍ എസ് സി ചെയര്‍മാന്‍ അബ്ദുല്ല വടകരയുടെ അദ്ധ്യക്ഷതയില്‍ സുന്നി ജംഇയത്തുല്‍ മു അല്ലിമീന്‍ ട്രഷറര്‍ വി പി എം ഫൈസി വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഐ സി എഫ് കുവൈത്ത് പ്രസിഡണ്ട് അബുല്‍ ഹകീം ദാരിമി പ്രാര്‍ത്ഥന നടത്തും. ആര്‍ എസ് സി യുടെ മുന്‍ സാരഥികളായ അഹ്മദ് കെ മാണിയൂര്‍, അബ്ദുല്‍ ശുകൂര്‍ കൈപുറം, അബ്ദുല്‍ ജലീല്‍ സ അദി,ഹുസൈന്‍ ഹാജി കാളാട്, ഇസ്മാ ഇല്‍ ഹാജി വില്ല്യാപ്പള്ളി, സി ടി അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിക്കും
No comments:
Post a Comment
Note: only a member of this blog may post a comment.