കുവൈത്ത് സിറ്റി: സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകരുടെ ആത്മവീര്യവും കെട്ടുറപ്പും തകര്‍ക്കാന്‍ കുത്സിത ശ്രമങ്ങള്‍ നടക്കുകയാണെന്നും പ്രവര്‍ത്തകര്‍ അത് തിരിച്ചറിയണമെന്നും സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ വി പി എം ഫൈസി വില്ല്യാപ്പള്ളി പ്രസ്ഥാവിച്ചു.
പ്രവാചകര്‍ (സ) തങ്ങളുടെ തിരുകേശം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പത്ര സമ്മേളനങ്ങളും, എസ് എം എസുകളും, ഇ-മെയിലുകളും കണ്ട് ആരും വഞ്ചിതരാകരുത് എന്നും സത്യം പൂര്‍ണമായും ഒരുനാള്‍ പുറത്ത് വരുമെന്നും ചരിത്രം അതിന് സാക്ഷിയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. രിസാല സ്റ്റഡി സര്‍ക്ക്ള്‍ കുവൈത്ത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ആര്‍ എസ് സി ചെയര്‍മാന്‍ അബ്ദുല്ല വടകര ആദ്ധ്യക്ഷം വഹിച്ചു. സോണ്‍ റിപ്പോര്‍ട്ടി•േലുള്ള ചര്‍ച്ചകള്‍ക്ക് സലീം മാസ്റ്റര്‍ കൊച്ചനൂര്‍, റാഷിദ് നാദാപുരം, ജഅഫര്‍ ചപ്പാരപ്പടവ്, റാഷിദ് ചെറുശ്ശോല നേതൃത്വം നല്‍കി. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ റിപ്പോര്‍ട്ട് അവലോകനം നടത്തി. മിസ്അബ് വില്ല്യാപ്പള്ളി കര്‍മ പദ്ധതി അവതരിപ്പിച്ചു. കെ കെ എസ് തങ്ങള്‍ സഖാഫി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഹകീം ദാരിമി, അഹ്മദ് കെ മാണിയൂര്‍, സി ടി അബ്ദുല്‍ ലത്തീഫ് ആശംസകളര്‍പ്പിച്ചു. ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും സാദിഖ് കൊല്ലം നന്ദിയും പറഞ്ഞു.
No comments:
Post a Comment
Note: only a member of this blog may post a comment.