30/05/2011

എസ്.വൈ.എസ് സെന്‍ട്രല്‍ മദ്‌റസ വിജയികളെ അനുമോദിച്ചു


കുവൈറ്റ്: ഐ.സി.എഫ്. കുവൈറ്റ് നാഷനല്‍ കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന അബ്ബാസിയ സെന്‍ട്രല്‍ മദ്‌റസയിലെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ റാങ്ക് ജേതാക്കളെ അനുമോദിച്ചു. ഐ.സി.എഫ്. നാഷനല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി വിദ്യാര്‍ഥികള്‍ക്ക് മെമെന്റോ വിതരണം ചെയ്തു. സദര്‍ മുഅല്ലിം അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുല്ല വടകര തുടങ്ങിയവര്‍ സംബന്ധിച്ചു. ഈ വെക്കേഷനില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠ പഠനമടക്കം വിവിധ പരിപാടികള്‍ മദ്‌റസ കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ക്ക് 97975913, 65187026 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

No comments:

Post a Comment

Note: only a member of this blog may post a comment.